ഖുറാന്‍ ഒരു പെണ്‍വായന | Other Books

Book Details

ഖുറാന്‍ ഒരു പെണ്‍വായന
Author
| Amina Wadud
Stock status
| Out Of stock
Edition
| 3rd Edition
Price
| ₹125
Page Count
| 218
Binding
| Paperback
ISBN Number
| 8190388770
Dimensions
| 215 x 135 x 15 mm
Weight
| 268 gm
Published Year
| 2014

കടന്നു പോയ പതിനാലു നൂറ്റാണ്ട് കാലത്തെ ഇസ്ലാമിക ചിന്ത ഖുര്‍ആന്റെ അത്ഭുതകരമായ വായനാനുഭവമാണ് ലോകത്തിനു സമ്മാനിച്ചത്‌. ഇതത്രയും പുരുഷപക്ഷ വായന മാത്രമാകുന്നു. quran & women എന്ന പുസ്തകം ഖുര്‍ആന്റെ പ്രഥമ പെണ്‍വായനയാണ്. ഇത് ഖുറാന്‍ വിഭാവനം ചെയ്യുന്ന സ്ത്രീസാന്നിദ്യത്തെ മറ നീക്കി പുറത്തു കൊണ്ട് വരുന്നു. ഒരു മതം എന്നതിലുപരി ഇസ്ലാം വെറുമൊരു പുരുഷമേധാവിത്വ സ്പഷ്ടീകരനമാനെന്നും ഖുര്‍ആന്റെ പ്രയോഗവത്കരണം സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ഇടയാക്കിയെന്നും ഒരുപാട് കാലമായി ഒരു വാദമുണ്ട്. മതഗ്രന്ഥന്കളുടെ പുനര്‍വ്യാക്യാനവും പുന:പരിശോധനയുമാണ് നവീകരണത്തിനും പരിഷ്കരണത്തിനും ഉള്ള ഉപാധിയെന്നാണ് ബഹുഭൂരിക്ഷതിന്റെയും  അഭിപ്രായം. quran and women എന്ന പുസ്തകം ലിംഗ നീതിയിലതിഷ്ടിതമായ ഒരു വായനാനുഭവം ഖുര്‍ആന്‍ വ്യാക്യാനശാഖക്കും ഇസ്ലാമിക ചിന്തക്കും സംഭാവന ചെയ്യുന്നു . മുസ്ലിം സ്ത്രീകളെ പൊതു മണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരു പോലെ ഒതുക്കി നിര്‍ത്താനും അവര്‍ക്ക് നേരെ നടത്തുന്ന അക്രമന്കളെ ന്യായീകരിക്കാനും ഉപയോകപ്പെടുതുന്ന ചില ഖുര്‍ആനിക വായനകളെ ഈ പഠനം ഇഴ പിരിച്ചു വിശകലനം ചെയ്യുന്നു. പാഠവും സന്ദര്‍ഭവും വിശകലനം ചെയ്യുന്നതിലൂടെ ഒരിക്കലും അതിക്രമന്കളെ ന്യായീകരിക്കുന്ന വ്യാഖ്യാനനകള്‍ ശരിയല്ലെന്ന് ഗ്രന്ഥകര്‍ത്താവ്‌ സമര്‍ഥിക്കുന്നു. 

സ്ത്രീയും പാരമ്പര്യത്തിൻ്റെ പുനർവായനയും
Muhammed Raees

'സ്ത്രീ സ്വാതന്ത്യം' എന്നും ചൂടുപിടിച്ച ചർച്ചകൾക്കുള്ള വിഷയമാണ്. 'ഇസ്ലാമും സ്ത്രീയും' എന്ന വിഷയമാവട്ടെ ഒരേസമയം ലിംഗ-സമത്വവാദികളുടെയും...
Read More

ഖുര്‍ ആന്‍ : ഒരു സ്ത്രീവായന
ഇബ്രാഹിം ബേവിഞ്ച

സ്‌ത്രീപഠനഗ്രന്ഥങ്ങള്‍ എമ്പാടും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌.

അതില്‍ മുസ്‌ലിം സ്‌ത്രീ സംബന്ധിയായവയുമുണ്ട്‌. പക്ഷേ, മൗലികമായ...
Read More