ഹാജി | Other Books

Book Details

ഹാജി
Author
| Michael Wolfe
Stock status
| In stock
Edition
| 2nd Edition
Price
| ₹150
Page Count
| 198
Binding
| Paperback
ISBN Number
| 9789380081519
Dimensions
| 210 x 140 x 14 mm
Weight
| 238 gms
Published Year
| 2015

   ജ്ജ് യാത്രാവിവരണങ്ങളും, തീർത്ഥാടന സഹായക ഗ്രന്ഥങ്ങളും, യാത്രയുടെ ആത്മീയമായ അടിയൊഴുക്കുകളെ പകർത്താൻ ശ്രമിക്കുന്ന ഗ്രന്ഥങ്ങളും മലയാളത്തിൽ ഏറെയുണ്ട്. അലി ശരിഅത്തിയുടെ ഹജ്ജ് പോലെ തീർത്ഥാടനത്തിന്റെ തത്വശാസ്ത്രവും, രാഷ്ട്രീയവും പറഞ്ഞുവയ്ക്കുന്ന ഗ്രന്ഥങ്ങളും മലയാളത്തിലുണ്ട്. എന്നാൽ സാഹസികതയും ദർശനവും ഇഴപിരിഞ്ഞു നിൽക്കുന്ന റിച്ചാർഡ് ബർട്ടന്റെ ഹജ്ജ് യാത്രാവിവരണം പോലുള്ള ഉത്തമകൃതികൾ മലയാളത്തിൽ ഇനിയും വന്നിട്ടില്ല; ഒരു പരിഭാഷ ആ ഗ്രന്ഥങ്ങൾ അർഹിക്കുന്നുണ്ടെങ്കിലും.
    മൈക്കൽ വുൽഫിന്റെ The Hadj ഒരു നോവലിന്റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാർശനിക ചിന്തകളും കൊണ്ട് സമ്പന്നമായ കൃതിയാണ്. വായനക്കാർ അത് സ്വീകരിക്കുകയും, ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ പുസ്തകം ഇപ്പോൾ വിപണിയിലില്ല. എല്ലാ വർഷവും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാർത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ

 

ആദ്ധ്യാത്മിക തീർത്ഥാടനത്തിൻ്റെ വായനാനുഭവം
Muhammed Raees

ദൈവീകമായ വിശ്വാസത്തിന്റെ ദാർശനികവും താത്വികവും ആത്മീയവും കാവ്യാത്മവുമായ അർത്ഥ തലങ്ങളെ ഒരുപോലെ കൈകാര്യം ചെയ്യുന്ന കൃതികൾ മലയാള ഭാഷയിൽ നന്നേ...
Read More