Biography

Balakrishnan Vallikkunnu
ബാലകൃഷ്‌ണൻ വള്ളിക്കുന്ന് : മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമത്തിൽ ജനനം (1936). പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്കൂളിൽനിന്ന് 1957-ൽ എസ്.എസ്.എൽ.സിയും കോഴിക്കോട് ഗവ. ട്രെയിനിങ് സ്കൂളിൽനിന്ന് 1957-ൽ ടി.ടി.സിയും പാസായി സർക്കാർ വിദ്യാലയത്തിൽ പ്രൈമറി അദ്ധ്യാപകനായി (1957) ചേർന്നു. പ്രൈവറ്റായി പഠിച്ചു 1968-ൽ ബി.എ, 1970-ൽ ബി.എഡ്. ബിരുദങ്ങൾ നേടി. ഹൈസ്കൂൾ സർവീസിൽ മലയാളം അദ്ധ്യാപകനായി സ്ഥാനക്കയറ്റം (1970). 1991-ൽ സർവീസിൽനിന്നു വിരമിച്ചു. മാപ്പിളപ്പാട്ട് - ഒരാമുഖ പഠനം, മാപ്പിള സംസാരത്തിന്റെ കാണാപ്പുറങ്ങൽ എന്നിവ മുഖ്യരചനകൾ.