Biography
Dorothy M Figueira
ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചർ പ്രൊഫസർ. 2008-11 കാലയളവിൽ The Comparatist-ന്റെ എഡിറ്ററായി ജോലി ചെയ്ത അദ്ദേഹം നിലവിൽ Recherche litteraire/Literary Research എഡിറ്ററാണ്. ഇന്റർനാഷണൽ കംപാരറ്റീവ് ലിറ്ററേച്ചർ അസോസിയേഷന്റെ ഇപ്പോഴത്തെ ഹോണററി പ്രസിഡണ്ടായ അദ്ദേഹം അമേരിക്കൻ കംപാരറ്റീവ് ലിറ്ററേച്ചർ അസോസിയേഷന്റെയും ദി സതേൺ കംപാരറ്റീവ് ലിറ്ററേച്ചർ അസോസിയേഷന്റെയും ബോർഡംഗമായും സേവനം ചെയ്തിരുന്നു. എൻ.ഇ.എച്ച്, ഫുൾബ്രൈറ്റ് ഫൗണ്ടേഷൻ, അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്ത്യൻ സ്റ്റഡീസ് എന്നിവകളിൽനിന്ന് ഫെലോഷിപ്പ്. ലില്ലി യൂണിവേഴ്സിറ്റി (ഫ്രാൻസ്), ജാദവ്പൂർ യൂണിവേഴ്സിറ്റി (കൊൽക്കത്ത), ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ന്യൂ ഡൽഹി) എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായും ജോലി ചെയ്തു.
മറ്റു കൃതികൾ: Translating the Orient (1991), The Exotic: A Decadent Quest (1994), Otherwise Occupied: Theories and Pedagogies of Alterity (2008), The Hermeneutics of Suspicion: Cross-Cultural Encounters with India (2015)