Biography

Author Picture

Fazlur Rahman Malik

1919 -ൽ ഇപ്പോഴത്തെ പാകിസ്താന്റെ ഭാഗമായ ഹസാരയിൽ ജനിച്ചു. ദയൂബന്തി പണ്ഡിതനായ പിതാവ് ശിഹാബുദ്ധീനിൽ നിന്ന് മതപഠനം ആരംഭിച്ചു. ലാഹോറിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബിഭാഷയിൽ ബിരുദവും ബിരുദന്തര ബിരുദവും നേടി.1948 -ൽ ഓസ്‌ഫോഡിൽ നിന്ന് ഇബ്‌നുസീനയുടെ മനഃശാസ്ത്രദർശന' ത്തെക്കുറിച്ച് പി. എച്ഛ്. ഡി. ഡർഹാം സർവകലാശാലയിൽ പേർഷ്യൻ, ഇസ്ലാമിക തത്വചിന്ത തുടക്കിയ വിഷയങ്ങളിൽ അദ്ധ്യാപകനായി അക്കാദമിക ജീവിതം തുടങ്ങി. മക്ഗിൽ സർവകലാശാല, ചിക്കാഗോ സർവകലാശാല തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രൊഫസറായിരുന്നു. പാകിസ്ഥാനിൽ ജനറൽ അയൂബ്ഖാൻ മുൻകൈയെടുത്തു സ്ഥാപിച്ച സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് റിസർച്ചിന്റെ ഡയറക്ടറായിരുന്നു. 1988-ൽ ചിക്കാഗോയിൽ വെച്ച് മരണമടഞ്ഞു. Islam, Revival and Reform in Islam, Islam and Modernity, Islamic Methodology in History, Mulla sardar's philosophy, Riba and Interest, Prophecy in Islam, Health and Medicine in the Islamic Tradition തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു.