Biography
KK Baburaj
കെ. കെ. ബാബുരാജ്
കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശി. തത്വശാസ്ത്രത്തിൽ മാ സ്റ്റർ ബിരുദം. തൊണ്ണൂറുകളോടെ ഉയർന്നുവന്ന പുതുഎഴുത്തുകളുടെ യും സാംസ്‌കാരിക ആക്ടിവിസത്തിന്റെയും ധാരകളെ മലയാളത്തിൽ ശ്ര ദ്ധേയമാക്കി. വിദ്യാർഥി കാലത്തു 'നവംബർ ബുക്‌സ്' എന്ന പ്രസാധക സ്ഥാപനം നടത്തിയിരുന്നു. തുടർന്ന് 'സൂചകം' മാസിക, 'സബ്ജെക്റ്റ് ആൻഡ് ലാംഗ്വേജ് പ്രസ്', 'ഉത്തരകാലം വെബ്പോർട്ടൽ' തുടങ്ങിയ സം രംഭങ്ങൾക്കുവേണ്ടി നിർണായക പ്രവർത്തനം നടത്തി. ഇപ്പോൾ ഉത്തര കാലം.കോമിന്റെ ചീഫ് എഡിറ്റർ.
യുദ്ധത്തിൻ്റെ മുഖം (വിവർത്തനം), സാമ്രാജ്യത്വത്തിന്റെയും ഫാ ഷിസത്തിന്റയും സാമ്പത്തികശാസ്ത്രം (വിവർത്തനം), വിശ്വാസവും ജന തയും (എഡിറ്റർ), മറ്റൊരു ജീവിതം സാധ്യമാണ് (ലേഖന സമാഹാരം) ഇരുട്ടിലെ കണ്ണാടി (ലേഖന സമാഹാരം) എന്നിവയാണ് കൃതികൾ. നി രവധി ലേഖനങ്ങൾ ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാര്യ: ജാൻസി, മക്കൾ: അരവിന്ദ്, സിദ്ധാർഥ്.