Biography
Miko Peled
മീക്കോ പെലെഡ്
1961-ൽ ജറുസലേമിലെ പ്രശസ്‌തമായ സയണിസ്റ്റ് കുടും ബത്തിലാണ് മീക്കോ പെലെഡ് ജനിച്ചത്. മുത്തച്ഛൻ ഡോ. അവറഹാം കാറ്റ്സ്‌നെൽസൺ ഇസ്രയേൽ സ്വാതന്ത്യ്രപ്രഖ്യാ പനം ഒപ്പുവെച്ച ആദ്യകാല സയണിസ്റ്റ് നേതാവായിരുന്നു. അച്ഛനായ മാറ്റി പെലെഡ് 1948-ലെ യുദ്ധത്തിൽ യുവസൈനി കനായി സേവനം തുടങ്ങി. ഇസ്രയേൽ വെസ്റ്റ് ബാങ്കും, ഗാസ യും ഗോലാൻ കുന്നുകളും, സിനായ് പ്രവിശ്യയും കീഴ്പെടു ത്തിയ 1967-ലെ യുദ്ധത്തിൽ അദ്ദേഹം ജനറലായിരുന്നു.
1997-ൽ 13 വയസ്സുകാരിയായ സ്‌മാദർ ഒരു ചാവേർ ആക മണത്തിൽ കൊല്ലപ്പെടുമ്പോൾ, വ്യക്തിപരം എന്ന് വിശേ ഷിപ്പിക്കപ്പെടാവുന്ന മീക്കോ പെലെഡിൻ്റെ അനുഭവശീല യിൽ രാഷ്ട്രീയത്തിൻ്റെ ചെഞ്ചായം കലർന്നു. ഫലസ്‌തീ നെയും ഫലസ്തീനികളെയും അവരുടെ കഥകളെയും തി രിച്ചറിയാനുള്ള അന്വേഷണയാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്രയുടെ ഹൃദ്യമായ വിവരണമാണ് ദ ജനറൽ സൺ. ഇസ്രയേലിലും, ജപ്പാനിലും, അമേരിക്കൻ ഐക്യനാ ടുകളിലും വിദ്യാഭ്യാസകാലം ചിലവിട്ട മീക്കോ ആറാം തരം ബ്ലാക്ക് ബെൽറ്റ് സമ്പാദിച്ച പ്രൊഫഷണൽ കരാട്ടെ പരിശീ ലകനാണ്. ദക്ഷിണ കാലിഫോർണിയയിലാണ് മീക്കോയു ടെ കരാട്ടെ കളരി (ഡോജോ). ദ ജനറൽ സൺ മീക്കോയു ടെ ആദ്യ പുസ്‌തകമാണ്. ഇസ്രയേൽ-ഫലസ്‌തീൻ വിഷയ ത്തിൽ മീക്കോ ലോകം സഞ്ചരിച്ച് പ്രഭാഷണങ്ങൾ നടത്താറുണ്ട്.