Biography

Author Picture

Navid Kermani

ജേർണലിസ്റ്റ്, ഗ്രന്ഥകാരൻ, ഓറിയന്റലിസ്റ്റ്. ജർമനിയിലെ ഇറാനിയൻ കുടിയേറ്റ കുടുംബത്തിൽ 1967 നവംബർ 27ന് ജനനം. ഓറിയന്റലിസം, തത്വശാസ്ത്രം, തിയേറ്റർ സ്റ്റഡീസ് എന്നീ വിഷയങ്ങൾ യഥാക്രമം കൊളോൺ, കൈറോ, ബോൺ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തിയ അദ്ദേഹം ഡോക്ടറേറ്റ്നേടിയത് ഇസ്ലാമിക് സ്റ്റഡീസിൽ. കൂടാതെ, ബോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ്ഡോക്ടറൽ. ജർമനിയിലെ സമകാലീന പണ്ഡിതരിൽ എണ്ണപ്പെടുന്ന അദ്ദേഹം തത്വശാസ്ത്രം, ഓറിയന്റൽ സ്റ്റഡീസ്, സാഹിത്യം, കവിത, നാടകം എന്നീ വിഷയങ്ങളിൽ ഗ്രന്ഥങ്ങളെഴുതി. ഒപ്പംതന്നെ, നിരവധി നോവലുകളും യാത്രാവിവരണങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകൃതമായി. ഇസ്ലാമിക ചിന്താധാരയിലെ ആധ്യാത്മികവും താത്വികവുമായ സൂക്ഷ്മാന്വേഷണങ്ങളും ഇസ്ലാം, ഖുർആൻ, ഹദീസ് എന്നിവകളുടെ സൗന്ദര്യാത്മകതയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് വിഷയീഭവിച്ചു. അക്കാദമികവും സാഹിതീയവുമായ സംഭാവനകൾക്ക് ജർമനിയിലെ ഏറ്റവും വലിയ സാഹിത്യ അവാർഡായ ‘ജർമൻ ബുക് ട്രേഡ്സ് പീസ് പ്രൈസ് ’ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2000- 2003 വരെ Wissenschaftskolleg zu Berlin/ Institute for Advanced Studyലെ ലോങ് ടേം ഫെലോ ആയും 2008ൽ German Academy of Romeലെ Villa Massimo ഫെലോ ആയും 2009-2012 വരെയുള്ള കാലയളവിൽ “Kulturwissenschaftliches Kolleg Essen” (Institute for Advanced Study) സീനിയർ ഫെലോ ആയും ജോലി ചെയ്തു. ജർമൻ അക്കാദമി ഓഫ് ലാംഗേജ് ആന്റ് പോയട്രിയുടെയും ഹംബർഗിലെ അക്കാദമി ഓഫ് സയൻസിന്റെയും ഔദ്യോഗികാംഗവുമാണദ്ദേഹം. നിലവിൽ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറായ ഭാര്യ, കതാജുൻ അമീർപൂറിനും തന്റെ രണ്ടു മക്കൾക്കുമൊപ്പം ജർമനിയിലെ കൊളോണിൽ താമസിച്ചുവരുന്നു.

പ്രധാന കൃതികൾ: ഗോഡ് ഈസ് ബ്യൂട്ടിഫുൾ: ദി എയിസ്തെറ്റിക് എക്സ്പീരിയൻസ് ഓഫ് ഖുർആൻ, ടെറർ ഓഫ് ഗോഡ്: അത്താർ, ജോബ് ആൻഡ് ദി മെറ്റഫിസിക്കൽ റിവോൾട്ട്, ബിറ്റ് വീൻ ഖുർആൻ ആൻഡ് കാഫ്ക: വെസ്റ്റ് ഏഷ്യൻ അഫിനിറ്റീസ്, ലൗ റിറ്റ് ലാർജ്, വണ്ടർ ബിയോണ്ട് ബിലീഫ്: ഓൺ ക്രിസ്ത്യാനിറ്റി.