Biography

Author Picture

OK Santhosh

ഇടുക്കി ജില്ലയിലെ വാഴവരയിൽ ജനിച്ചു. പിതാവ് പരേതനായ കുഞ്ഞുമോൻ. മാതാവ് പെണ്ണമ്മ. സ്വത്വരാഷ്ട്രീയം: പാഠവും പ്രശ്നവൽക്കരണവും ദലിത് ആത്മകഥകൾ മുൻനിർത്തി ഒരു പഠനം എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും

പി.എച്ച്.ഡി. ബിരുദം നേടി. ഇപ്പോൾ മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. പ്രസിദ്ധീകരിച്ച കൃതികൾ: തിരസ്കൃതരുടെ രചനാഭൂപടം (2010), പൊയ്കയിൽ ശ്രീകുമാരഗുരു നവോഥാന ചരിത്രപാഠങ്ങൾ (2012), കാതൽ:

മലയാളത്തിലെ ദലിത് കവിതകൾ (എഡിറ്റർ, 2012), ചെങ്ങറ സമരവും എന്റെ ജീവിതവും സെലീന പ്രക്കാനം (എഴുത്ത്, എം.ബി. മനോജിനൊപ്പം), സഹോദരൻ അയ്യപ്പൻ (2015), ഭാവനയുടെ പരിണാമ ദൂരങ്ങൾ (2017), മലയിറങ്ങിയ ഓർമകൾ (2018), അസാന്നിധ്യങ്ങളുടെ പുസ്തകം (2021).

ഭാര്യ: സ്മിത എസ്. ദാസ്, മകൻ: റിച്ചു ഓലിക്കൽ

വിലാസം: HF04, മരുതം ബ്രീസ്, മണിമംഗലം, വെസ്റ്റ് താംബരം, ചെന്നൈ-601301

Email: santhoshok21@gmail.com