Biography
Ramzy Baroud
ഡോ. റംസി ബാറൂദ് കഴിഞ്ഞ ഇരുപതിലേറെ വർഷമായി ഫലസ്തീൻ-പശ്ചിമേഷ്യൻ സംഘർഷങ്ങൾ വിശകലനം ചെ യ്യുന്ന അറബി പത്രപ്രവർത്തകനാണ്. ഫലസ്‌തീൻ ക്രോണി ക്കിളിന്റെ എഡിറ്റർ, അൽ-ജസീറ ഇംഗ്ലീഷിൻ്റെ റിസർച്ച് ആന്റ് സ്റ്റഡീസ് വകുപ്പു തലവൻ, ആസ്ത്രേലിയൻ സർവ്വകലാശാ ലയായ കർട്ടിൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജിയുടെ മലേഷ്യൻ ക്യാമ്പസിൽ മാസ് കമ്മ്യൂണിക്കേഷൻ അധ്യാ പകൻ, ലണ്ടൻ കേന്ദ്രീകരിച്ചുള്ള മിഡിൽ ഈസ്റ്റ് ഐയുടെ എഡിറ്റർ-ഇൻ-ചീഫ് തുടങ്ങി ഒട്ടേറെ വിശിഷ്ട പദവികൾ വഹിച്ചു. അന്തർദേശീയ മാധ്യമങ്ങളിൽ കോളമിസ്റ്റായും മീ ഡിയാ കൺസൽട്ടൻറായും തുടരുന്നു. എക്സ്റ്റർ യൂണിവേ ഴ്സിറ്റിയിൽ നിന്നും ഫലസ്തീൻ പഠനത്തിൽ ഗവേഷണ ബിരുദം നേടി. ഫ്രഞ്ച്, കൊറിയൻ, ടർക്കിഷ്, അറബി തുട ങ്ങിയ ഭാഷകളിലേക്ക് ബാറൂദിന്റെ പുസ്‌തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. The Second Palestinian Intifada: A Chroni- cle of a People's Struggle ആണ് മറ്റൊരു പ്രധാന പുസ്‌തകം.