Biography

Sivapuram C.P.Unninanu Nair
1938 നവംബർ 15-ന് തച്ചോത്ത് ഉണ്ണിനായരുടെയും മനത്താംകണ്ടി പാർവ്വതി അമ്മയുടെയും അവസാനത്തെ മകനായി കോഴിക്കോടു ജില്ലയിലെ ശിവപുരം എന്ന ഗ്രാമത്തിൽ ജനിച്ചു. അഞ്ചു ജേഷ്ഠ സഹോദരന്മരും ഒരു ജേഷ്ഠത്തിയും. എല്ലാവരും ദിവംഗതരായി. ശിവപുരം ബോർഡ് എലിമെന്ററി സ്കൂൾ,കരുണാറാം ഹയർ എലിമെന്റാറി സ്കൂൾ, നന്മണ്ട ഹൈസ്കൂൾ, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജന്തു ശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും. നന്മണ്ട ഹൈസ്കൂളിൽ 30 വർഷത്തെ അദ്ധ്യാപക ജോലി. ആനുകാലികങ്ങളിൽ സാഹിത്യസൃഷ്ടികൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. സുപ്രധാന സാഹിത്യ പരിശ്രമങ്ങൾ: ആയിരത്തൊന്നു രാവുകളുടെ കാവ്യാവിഷ്കാരം, പക്ഷിസംഭാഷണം, സംസമീയം എന്നിവയാണ്.