Biography

Author Picture

T P Kuttiyammu

ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് ഡപ്യൂട്ടി കളക്ടറായിരുന്ന ഖാൻ ബഹാദൂർ അമ്മു സാഹിബിൻ്റെ പുത്രനായി 1911 ജൂലൈ 20-ാം തീയതി തലശ്ശേരിയിൽ ജനിച്ചു. തലശ്ശേരി ബ്രണ്ണൻ ഹൈസ്‌കൂൾ, ബ്രണ്ണൻ കേളേജ്, മദിരാശി ഗിണ്ടി എഞ്ചിനീയറിംഗ് കോളേജ് എന്നിവിട ങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.

മദ്രാസ് ഗവ: സർവീസിൽ 1936ൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായും, 1965ൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായും സേവനമനുഷ്‌ഠിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ 1956 മതുൽ 1967 വരെ കേരളത്തിൽ ചീഫ് എഞ്ചിനീയർ (ജനറൽ) ആയി പ്രവർത്തിച്ചു. കേരളത്തിലെ നദിക ളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആദ്യമായി ഒരു മാസ്റ്റർപ്ലാൻ തയ്യാ റാക്കിയത് കുട്ടിയമ്മു സാഹിബാണെന്നത് പ്രത്യേകം സ്മരണീയമാണ്.

കേരളത്തിലെ പള്ളി നിർമ്മാണരംഗത്ത് 'സാരസൻ' ശില്പ‌ മാതൃക യിൽ പുതിയ രൂപകല്പനയ്ക്ക് തുടക്കം കുറിച്ചത് കുട്ടിയമ്മു സാഹിബാണ്. തിരുവനന്തപുരം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന പാളയം പള്ളി, കോഴിക്കോട് സിറ്റിയിലെ മുഹ്‌യുദ്ദീൻ പള്ളി, പുഴവക്കത്തെ പള്ളി, തലശ്ശേരി സ്റ്റേഡിയം പള്ളി എന്നിവ അദ്ദേഹ ത്തിന്റെ സേവനയത്നത്തിന്റെയും എഞ്ചിനീയറിംഗ് വൈഭവത്തിന്റെയും ശാശ്വത പ്രതീകങ്ങളാണ്.

മദ്രാസിൽ ജോലിയിലിരിക്കെ നിരവധി പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നല്കി. അമരാവതി അണക്കെട്ട്, ആന്ധ്രാപ്രദേശിലെ നാഗാർജ്ജുനാസാഗർ കനാൽ (ഇതിൻ്റെ പേരുതന്നെ 'കുട്ടിയമ്മു എലയ്മെന്റ്' എന്നാണ്.), കൃഷ്ണാ - പെന്നാർ പദ്ധതി, കേരളത്തിലെ പീച്ചി ഡാം, തണ്ണീർമുക്കം ബണ്ട്, മദ്രാസിലെ പൂണ്ടി ഇറിഗേഷൻ റിസർച്ച് സെന്റർ (ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം 'കുട്ടിയമ്മു നഗർ' എന്ന പേരിലാണ് അറിയപ്പെടുന്നത്), പീച്ചി ഇറിഗേഷൻ ലബോറട്ടറി എന്നിവ അദ്ദേഹത്തിന്റെ തിളക്കമാർന്ന ധിഷണാചാതുരിക്ക് മാറ്റുകൂട്ടുന്നു.

സാമൂഹിക-സാംസ്ക്കാരിക രംഗങ്ങളിൽ നിസ്‌തുല സേവനങ്ങളർ പ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തലശ്ശേരി മുസ്ലിം അസ്സോസിയേഷൻ, തിരുവനന്തപുരം മുസ്‌ലിം അസ്സോസിയേഷൻ എന്നിവയുടെ സംഘാടനത്തിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കോഴി ക്കോട് സിവിൽ സ്റ്റേഷൻ ഇസ്‌ലാമിക് സെൻ്ററിൻ്റെ നിർമ്മാണത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിൻ്റെ സേവനങ്ങൾ നിത്യസ്‌മരണീയ മാണ്.

കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ, കോഴിക്കോട് സർവ്വ കലാശാല സിൻഡിക്കേറ്റ് അംഗം, ഏറ്റവും കൂടുതൽ കാലം ചീഫ് എഞ്ചിനീയർ പദവിയിലിരുന്ന വ്യക്തി എന്നീ നിലകളിലും അദ്ദേഹ ത്തിൻ്റെ സേവനം സ്മരണീയമാണ്.

ഭൗതികവും ആധ്യാത്‌മികവുമായ വൈവിധ്യമാർന്ന വൈജ്ഞാ നിക മേഖലകളുടെ ആഴങ്ങളിലേക്കിറങ്ങിയ ചിന്തകനായ ഒരെഴുത്തു കാരൻ കൂടിയായിരുന്ന കുട്ടിയമ്മു സാഹിബ്. 'ഹജ്ജ് യാത്രയിലെ സാമൂഹ്യ ചിന്തകൾ', 'ദാറുൽ അമാനത്ത്' തുടങ്ങിയ ഗ്രന്ഥങ്ങൾക്ക് പുറമെ ആനുകാലികങ്ങളിലും സുവനീറുകളിലും വിജ്ഞാനപ്രധാന ങ്ങളായ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിൻ്റേതായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ 'ഇസ്‌ലാമിക ദർശനം' എന്ന മഹദ്ഗ്രന്ഥത്തിൻ്റെ പ്രകാശനത്തിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.

നിരീശ്വരത്വത്തിൻ്റെ പാതയിൽനിന്നും ശാസ്ത്രനിഗമനങ്ങളെ മതമൂല്യങ്ങളിൽ വേരൂന്നി പഠിക്കാനും വ്യാഖ്യാനിക്കാനും പ്രയോഗ വത്കരിക്കാനും അദ്ദേഹം നടത്തിയ നിരന്തര പ്രയത്നത്തിന്റെ ഫലമായിരുന്നു 'ശാസ്ത്രവിചാരം' മാസിക. ഇസ്‌ലാം മതചിന്തകളിൽ യുക്തിഭദ്രതയുടെ സുവ്യക്ത പ്രകാശനത്തിൽ വലിയൊരു വഴിത്തിരി വായിരുന്നു പ്രസ്തു‌ത മാസിക.

പ്രതിഭാശാലിയായ ശാസ്ത്രനിരൂപകനും, ചിന്തകനും, എഴുത്തു കാരനും, സർവ്വോപരി സമുദായസ്നേഹിയും, മാതൃകാ പുരുഷനുമാ യിരുന്ന കുട്ടിയമ്മു സാഹിബിൻ്റെ സ്‌മരണക്കായി തിരുവനന്തപുരത്ത് സയന്റിഫിക് സെന്റ്ററും കോഴിക്കോട് കുട്ടിയമ്മു സാഹിബ് ട്രസ്റ്റും തലശ്ശേരിയിൽ കുട്ടിയമ്മു സെൻ്ററും പ്രവർത്തിച്ചുവരുന്നു.