Biography
T S Syamkumar
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തുള്ള വീയപുരം എന്ന അപ്പർകുട്ടനാടൻ ഗ്രാമമാണ് സ്വദേശം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും സംസ്കൃത സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും കൗൺസിലിങ് സൈക്കോളജിയിൽ പ്രത്യേക പരിശീലനവും നേടി. കാലിക്കട്ട് സർവകലാശാലയിൽ നിന്നും മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കുള്ള പണ്ഡിതർ ഇ.വി. രാമൻ നമ്പൂതിരി എൻഡോവ്മെൻ്റ്
( 2015), വി.കെ. നാരായണ ഭട്ടതിരി എൻഡോവ്മെൻ്റ്( 2016), കെ.വി. ശർമ എൻഡോവ്മെൻ്റ് ( 2017) എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ അംബേദ്കർ സേവാ ശ്രീ നാഷ്ണൽ അവാർഡ് (2013), ബഹ്റീൻ പ്രതിഭാ പുരസ്കാരം (2013), യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ രാജീവ് ഗാന്ധി നാഷ്ണൽ ഫെലോഷിപ്പ് (2017) എന്നിവയും ലഭിക്കുകയുണ്ടായി. ദേശീയ അന്തർദേശീയ ജേണലുകളിലും പത്ര മാധ്യമങ്ങളിലും ആനുകാലികങ്ങളിലും നിരവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാദിക്കാനും ജയിക്കാനുമല്ല, കേരളീയ തന്ത്രപാരമ്പര്യം, താന്ത്രികത സംസ്കാരം ദർശനം, തന്ത്ര പ്രായശ്ചിത്തം : കേരള സമൂഹവും ചരിത്രവും, ശബരിമല ഹിന്ദുത്വതന്ത്രങ്ങളും യാഥാർത്ഥ്യവും, ആരുടെ രാമൻ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ. പോണ്ടിച്ചേരി ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെലോ ആയും, തേവര സേക്രട്ട് ഹാർട്ട് കോളേജിൽ സംസ്കൃത അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സംസ്കൃത അധ്യാപകനായി (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം) സേവനം അനുഷ്ഠിച്ചു വരുന്നു.
Email: syamveeyapuram@gmail.com