Look Inside

Muhammad

Reprint

640.00

SKU: 9789391600112 Categories: , , , , ,

ഭാഷയുടെ പരിമിതികള്ക്ക്‌ അതീതമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത്‌ ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്‌ലിംലോകത്ത്‌ നിരവധി ഭാഷകളില്l‍ അനേകം തവണ അനുരാഗപൂര്‍വ്വം പറയപ്പെട്ടതാണ്‌ പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട്‌ അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്‌ മുഹമ്മദ്‌. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച്‌ വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ലിങ്‌സ്‌ (അബൂബക്കര്‍ സിറാജുദ്ദീന്‍) തയ്യാറാക്കിയ ഈ ജീവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്‌. പുസ്തകം മുഴുവൻ ഒരു വട്ടം ഞാൻ വായിച്ചു തീർത്തു. അതീവ താല്പര്യത്തോടെയാണ് വീണ്ടും വായിക്കാനായി ഞാൻ അത് തുറന്നത്. ടൈറ്റസ് ബുക്കാർട്ട് (ഇസ്ലാമിക കലാദാര്ശനികൻ) പ്രവാചകനെ അത്യുജ്ജലമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ സവിശേഷത ഹൃദയ ഹാരിയായ ഇതിന്റെ രചനാ രീതിയാണ്.

ആൻമേരി ഷിമ്മൽ (സൂഫി ചിത്രകാരി)

Tr: K T Soopy

1963-ല്‍ വടകരയ്ക്കടുത്ത ജാതിയേരിയില്‍ ജനനം. പിതാവ് കുനിയില്‍ കുഞ്ഞഹമ്മദ് കുട്ടി. ഉമ്മ കുഞ്ഞാമിന. വളയം ഗവ: ഹൈസ്ക്കൂളിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും പഠിച്ചു. ബിരുദാനന്തര ബിരുദധാരി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും എം. ഫില്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍. കൃതികള്‍: നിനക്ക്, വചനം, ഒരു പൂവ്, വീഴുന്ന ഒരിലയില്‍ (കവിതകള്‍). ജിബ്രാന്‍റെ പ്രണയകാലം, ജലതരംഗങ്ങള്‍ (പരിഭാഷ), റൂമിയുടെ ആകാശം (പഠനം). സി. എച്ച്. ഹരിദാസ് സാഹിത്യ പുരസ്കാരം, അബുദാബി ഹരിതാക്ഷര പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സല്‍മ. മക്കള്‍: ഷാഹിന്‍, ശാമില്‍, ശാമജാന്‍, മര്‍സീന. വിലാസം: സമ, പി.ഒ. പാലേരി, കുറ്റ്യാടി-673508. ഫോണ്‍: 9447759409. E-mail: ktsoophy@yahoo.com

Author

Martin Lings

Published Year

2024

Pages

584

Binding

Paperback

ISBN

9789391600112

Edition

9th

Weight

630 gm

Author

Martin Lings

Reviews

There are no reviews yet.

Be the first to review “Muhammad”

Your email address will not be published. Required fields are marked *