Look Inside

Begovicinte Jail Kurippukal: 1983-1988

690.00

SKU: 525 Categories: , ,

പാശ്ചാത്യവും പൗരസ്ത്യവുമായ ദർശനങ്ങളോടുള്ള ബെഗോവിച്ചിന്റെ സൂക്ഷ്‌മ സംവാദങ്ങളും കലയിലും മതത്തിലും രാഷ്‌ട്രമീമാംസയിലുമുള്ള അഗാധതാൽപര്യങ്ങളും കാലികമായ രാഷ്ട്രീയ ധാരണകളും ഹൃദ്യമായി അനുഭവവേദ്യമാകുന്ന ഈ കുറിപ്പുകൾ നിരാശമുറ്റിയ ഒരു തടവറക്കാലത്തിന്റെ അതിജീവനോപാധി കൂടിയായിരുന്നു. സാർവകാലികവും സാർവദേശീയവുമായ ദാർശനിക ഉൾക്കാഴ്ച്ചകളുടെ മഹാവസന്തം, മനുഷ്യന്റെയും ധാർമികതയുടെയും ചരിത്രത്തിന്റെയും മർമങ്ങളെക്കുറിച്ചും ഭാഗധേയങ്ങളെക്കുറിച്ചുമുള്ള മോഹനമായ വിവേകം, ഈ താളുകൾക്കിടയിൽ പൂത്തുലഞ്ഞുനിൽക്കുന്നു. ഇതിലൂടെ കടന്നുപോകുന്ന ഏതു മനസ്സിനെയും അത് ധന്യമാക്കും. പാശ്ചാത്യകലയോടും സാഹിത്യത്തോടും സാംസ്കാരികപാരമ്പര്യത്തോടും ദർശനങ്ങളോടും യൂറോപ്പിനകത്തുനിന്ന് തന്നെ അനുഭാവപൂർവം മുഖാമുഖം നിൽക്കുകയും അവയെ ആഴത്തിൽ മനസ്സിലാക്കുകയും ഇസ്‌ലാമിന്റെ ദാർശനിക ചട്ടക്കൂടിനകത്തുനിന്ന്, സാമ്പ്രദായികമായ മതചിന്തകൾക്കപ്പുറത്തേക്ക് നോക്കി, അവയെ വിശകലനം ചെയ്യുകയും ചെയ്‌തവർ അന്നോളം അധികമുണ്ടായിരുന്നില്ല. ഇവിടെ ബെഗോവിച്ച് ഗോപുരസമാനം വേറിട്ടുനിൽക്കുന്നു. ഒരു അപൂർവ വായനാനുഭവം.

Binding

Edition

1st

ISBN

9789391600525

No of Pages

500

Published Year

2023

Weight

540 gm

Author

Alija Izetbegovic

Reviews

There are no reviews yet.

Be the first to review “Begovicinte Jail Kurippukal: 1983-1988”

Your email address will not be published. Required fields are marked *