{"product_id":"karikkottakkari-puthiya-akasavum-puthiya-bhumiyum-thedi-dalit-christhavarude-malabar-kudiyettam","title":"Karikkottakkari: Puthiya Akasavum Puthiya Bhumiyum Thedi Dalit Christhavarude Malabar Kudiyettam","description":"\u003cp\u003eകരിക്കോട്ടക്കരി-കൊട്ടുകപ്പാറ മേഖലയിൽ കുടിയേറ്റക്കാരായ പുലയക്രിസ്താനികൾ നേരിട്ട ജാതീയ പീഡനങ്ങളുടെയും ജീവിത പങ്കപ്പാടുകളുടെയും തെളിവുള്ള ഈ സ്മരണകൾ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ചരിത്ര വീണ്ടെടുപ്പുകൾ കൂടിയാണ്. ഡോ. വി.ജെ വർഗ്ഗീസ് (യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്)\u003c\/p\u003e\u003cp\u003eമേലാള ചരിത്ര ആഖ്യാനങ്ങളോടുള്ള കലഹം മാത്രമല്ലിത്, മറിച്ചു ജാതിമർദ്ദനത്തിൽ ചവിട്ടിയരക്കപ്പെട്ട ഒരുകൂട്ടം മനുഷ്യർ സാമുഹ്യ യാഥാർഥ്യങ്ങളോട് മല്ലിട്ടു സ്വന്തം ജീവിതം കെട്ടിപ്പെടുത്തിയതിന്റെ ബദൽ ചരിത്രം കൂടിയാണിത്. ഫാ. ഡോ. വൈ.ടി. വിനയരാജ് (ഡയറക്ടർ, സി.ഐ.എസ്.ആർ.എസ്., ബെംഗളൂരു)\u003c\/p\u003e\u003cp\u003eചരിത്രത്തെക്കുറിച്ചും ആത്മകഥയെക്കുറിച്ചുമുള്ള ആലോചനയെത്തന്നെ ഇതിലെ ആഖ്യാനം മാറ്റിപ്പണിയുന്നു. വായന അനിവാര്യമാക്കുന്ന ഇതിന്റെയുള്ളടക്കം എനിക്കൊരുപാട് തുറവികൾ സമ്മാനിച്ചു. ചരിത്രമരചനാ പഠനരംഗത്തേക്കുള്ള മൗലികമായ ഇടപെടലാണ് ഈ പുസ്തകം. കേരളചരിത്രത്തെക്കറിച്ചും ചരിത്രമെഴുത്തിനെക്കുറിച്ചുമുള്ള നമ്മുടെ മനസ്സിലാക്കലിനെ ഇത് തിരുത്തുന്നു. ഡോ. ജി. അരുണിമ (ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി, ന്യൂഡൽഹി)\u003c\/p\u003e\u003cp\u003eമലബാറിലേക്ക് നല്ല നാളെയെ സ്വപ്നം കണ്ട് കുടിയേറിയ പുലയ ക്രിസ്ത്യാനികളുടെ മണ്ണിനോടുള്ള മല്ലിടലും, സുറിയാനികളുടെ അവഹേളനങ്ങളോടുള്ള ചെറുക്കലും മാംസവും മജ്ജയുമൊത്ത് രൂപംകൊള്ളുന്ന ഓർമകളാണ് അവരെല്ലാവരും പങ്കുവെക്കുന്നത്. ഫാ. ഡോ. ജോസ് മാളിയേക്കൽ\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432084386161,"sku":"9789391600860","price":460.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/WhatsApp-Image-2026-04-20-at-12.26.21-PM.jpg?v=1787104294","url":"https:\/\/otherbooksonline.com\/products\/karikkottakkari-puthiya-akasavum-puthiya-bhumiyum-thedi-dalit-christhavarude-malabar-kudiyettam","provider":"Other Books Online","version":"1.0","type":"link"}