{"product_id":"muhammad-hb","title":"Muhammad (HB)","description":"\u003cp\u003eഭാഷയുടെ പരിമിതികള്ക്ക്‌ അതീതമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത്‌ ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്‌ലിംലോകത്ത്‌ നിരവധി ഭാഷകളില്l‍ അനേകം തവണ അനുരാഗപൂര്‍വ്വം പറയപ്പെട്ടതാണ്‌ പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട്‌ അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്‌ മുഹമ്മദ്‌. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച്‌ വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ലിങ്‌സ്‌ (അബൂബക്കര്‍ സിറാജുദ്ദീന്‍) തയ്യാറാക്കിയ ഈ ജീവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്‌. പുസ്തകം മുഴുവൻ ഒരു വട്ടം ഞാൻ വായിച്ചു തീർത്തു. അതീവ താല്പര്യത്തോടെയാണ് വീണ്ടും വായിക്കാനായി ഞാൻ അത് തുറന്നത്. ടൈറ്റസ് ബുക്കാർട്ട് (ഇസ്ലാമിക കലാദാര്ശനികൻ) പ്രവാചകനെ അത്യുജ്ജലമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ സവിശേഷത ഹൃദയ ഹാരിയായ ഇതിന്റെ രചനാ രീതിയാണ്.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432084058481,"sku":"9789391600419","price":799.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Muhammad-10th-HB-1-1-scaled.jpg?v=1787104284","url":"https:\/\/otherbooksonline.com\/products\/muhammad-hb","provider":"Other Books Online","version":"1.0","type":"link"}