{"product_id":"muhammad-pb","title":"Muhammad (PB)","description":"\u003cp\u003eഭാഷയുടെ പരിമിതികള്ക്ക്‌ അതീതമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത്‌ ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്‌ലിംലോകത്ത്‌ നിരവധി ഭാഷകളില്l‍ അനേകം തവണ അനുരാഗപൂര്‍വ്വം പറയപ്പെട്ടതാണ്‌ പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട്‌ അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്‌ മുഹമ്മദ്‌. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച്‌ വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ലിങ്‌സ്‌ (അബൂബക്കര്‍ സിറാജുദ്ദീന്‍) തയ്യാറാക്കിയ ഈ ജീവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്‌. പുസ്തകം മുഴുവൻ ഒരു വട്ടം ഞാൻ വായിച്ചു തീർത്തു. അതീവ താല്പര്യത്തോടെയാണ് വീണ്ടും വായിക്കാനായി ഞാൻ അത് തുറന്നത്. ടൈറ്റസ് ബുക്കാർട്ട് (ഇസ്ലാമിക കലാദാര്ശനികൻ) പ്രവാചകനെ അത്യുജ്ജലമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ സവിശേഷത ഹൃദയ ഹാരിയായ ഇതിന്റെ രചനാ രീതിയാണ്.\u003c\/p\u003e\u003cp\u003eആൻമേരി ഷിമ്മൽ (സൂഫി ചിത്രകാരി)\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: K T Soopy\u003c\/strong\u003e\u003c\/p\u003e\u003cp\u003e1963-ല്‍ വടകരയ്ക്കടുത്ത ജാതിയേരിയില്‍ ജനനം. പിതാവ് കുനിയില്‍ കുഞ്ഞഹമ്മദ് കുട്ടി. ഉമ്മ കുഞ്ഞാമിന. വളയം ഗവ: ഹൈസ്ക്കൂളിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും പഠിച്ചു. ബിരുദാനന്തര ബിരുദധാരി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും എം. ഫില്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍. കൃതികള്‍: നിനക്ക്, വചനം, ഒരു പൂവ്, വീഴുന്ന ഒരിലയില്‍ (കവിതകള്‍). ജിബ്രാന്‍റെ പ്രണയകാലം, ജലതരംഗങ്ങള്‍ (പരിഭാഷ), റൂമിയുടെ ആകാശം (പഠനം). സി. എച്ച്. ഹരിദാസ് സാഹിത്യ പുരസ്കാരം, അബുദാബി ഹരിതാക്ഷര പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സല്‍മ. മക്കള്‍: ഷാഹിന്‍, ശാമില്‍, ശാമജാന്‍, മര്‍സീന. വിലാസം: സമ, പി.ഒ. പാലേരി, കുറ്റ്യാടി-673508. ഫോണ്‍: 9447759409. E-mail: ktsoophy@yahoo.com\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080716145,"sku":"9789391600730","price":699.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Muhammad-10th.jpg?v=1787104186","url":"https:\/\/otherbooksonline.com\/products\/muhammad-pb","provider":"Other Books Online","version":"1.0","type":"link"}