Biography

Author Picture

Abhilash Malayil

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ 1982ൽ ജനനം. മീഞ്ചന്ത ആർട്സ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, കേന്ദ്ര സർവകലാശാല- ഹൈദരാബാദ്, ജവഹർലാൽ നെഹ്‌റു സർവകലാശാല- ന്യൂ ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി- മണ്ടി, ഹീബ്രു സർവകലാശാല- ജറുശലേം എന്നിവിടങ്ങളിൽ പഠനവും ഗവേഷണവും. 2010 മുതൽ കേരളത്തിലെ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ കോളേജുകളിൽ അധ്യാപകനായി ജോലി നോക്കി. 2021 ഫെബ്രുവരി മാസം മുതൽ കാലടി സംസ്‌കൃത സർവകലാശാല ചരിത്രവിഭാഗത്തിൽ പണിയെടുക്കുന്നു. മലബാർ തീരത്തിന്റെ 16 മുതൽ 19വരെയുള്ള നൂറ്റാണ്ടുകളിലെ സാമ്പത്തിക ചരിത്രമാണ് പ്രധാന അന്വേഷണ മേഖല. കേരള മോഡേണിറ്റി സ്റ്റഡീസ് കലക്ടീവിലെ അംഗമാണ്. മലപ്പുറം കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപം, മോസ്കോ-പാറ സ്വദേശിനി ഡോ. ആൻസി ഭായ് പി.സി. ഭാര്യയാണ്.