Biography
Ameer Ali (Bavakka)
അമീർ അലി (ബാവാക്ക)
1949-2016 കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ മൂന്നു പതിറ്റാണ്ട് സജീവമായിരുന്നു ബാവ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമീർ അലി. 1947 ഒക്ടോബർ 27ന് കണ്ണൂർ അഴീക്കോട് മേഖലയിലെ പൂതപ്പാറയിൽ കടവത്ത് പീടികയിൽ മുഹമ്മദിന്റെയും റാബിയയുടെയും ആറാമത്തെ കുട്ടിയായി ജനനം. മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ വിവിധ ജോലികൾ ചെയ്തു. 1960കളുടെ അവസാനം നാട്ടിൽ മടങ്ങിയെത്തി നക്സലൈറ്റ് പ്രസ്ഥാനത്തൊപ്പം ചേർന്നു. വിവിധ കേസുകളിൽ പ്രതിയാക്കപ്പെട്ടു. ഒളിവിൽ പ്രവർത്തനം തുടർന്നു. അടിയന്തിരാവസ്ഥഘട്ടത്തിൽ സിപിഐ(എംഎൽ) സംസ്ഥാനസമിതി അംഗം. അടിയന്തിരാവസ്ഥയിൽ മർദനത്തിനിരയായി ജയിലിലടക്കപ്പെട്ടു. ജയിൽ മോചിതനായ ഉടനെ കെ. വേണു നേതൃത്വം നൽകിയ സിആർസി, സിപിഐ(എംഎൽ) എന്ന സംഘടനയിൽ സജീവമായി. പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. സ്വദേശമായ കണ്ണൂരിലെ വളപട്ടണം വിട്ട് രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി മലപ്പുറത്ത് താമസമാക്കി. മഞ്ചേരിയിലെ മുണ്ടപ്പാടത്ത് നടന്ന ജനകീയവിചാരണയടക്കം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.1991ൽ പാർട്ടി പിരിച്ചുവിടപ്പെട്ടതോടെ രാഷ്ട്രീയരംഗത്തുനിന്ന് വിടവാങ്ങി. കടുത്ത മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരുവശം തളർന്നു. 2016 ലെബ്രുവരി 11ന് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് അന്തരിച്ചു.
ഭാര്യ: സൈനബ. മക്കൾ: റോഷ്നി, റജീന, സജ്ന. മരുമക്കൾ: മുജീബ് റഹ്മാൻ, ജിൽഷാദ്, സ്വാലിഹ്