Biography

Author Picture

Ameer Ali (Bavakka)

അമീർ അലി (ബാവാക്ക)

1949-2016 കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ മൂന്നു പതിറ്റാണ്ട് സജീവമായിരുന്നു ബാവ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമീർ അലി. 1947 ഒക്ടോബർ 27ന് കണ്ണൂർ അഴീക്കോട് മേഖലയിലെ പൂതപ്പാറയിൽ കടവത്ത് പീടികയിൽ മുഹമ്മദിന്റെയും റാബിയയുടെയും ആറാമത്തെ കുട്ടിയായി ജനനം. മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ വിവിധ ജോലികൾ ചെയ്തു. 1960കളുടെ അവസാനം നാട്ടിൽ മടങ്ങിയെത്തി നക്സലൈറ്റ് പ്രസ്ഥാനത്തൊപ്പം ചേർന്നു. വിവിധ കേസുകളിൽ പ്രതിയാക്കപ്പെട്ടു. ഒളിവിൽ പ്രവർത്തനം തുടർന്നു. അടിയന്തിരാവസ്ഥഘട്ടത്തിൽ സിപിഐ(എംഎൽ) സംസ്ഥാനസമിതി അംഗം. അടിയന്തിരാവസ്ഥയിൽ മർദനത്തിനിരയായി ജയിലിലടക്കപ്പെട്ടു. ജയിൽ മോചിതനായ ഉടനെ കെ. വേണു നേതൃത്വം നൽകിയ സിആർസി, സിപിഐ(എംഎൽ) എന്ന സംഘടനയിൽ സജീവമായി. പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. സ്വദേശമായ കണ്ണൂരിലെ വളപട്ടണം വിട്ട് രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി മലപ്പുറത്ത് താമസമാക്കി. മഞ്ചേരിയിലെ മുണ്ടപ്പാടത്ത് നടന്ന ജനകീയവിചാരണയടക്കം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.1991ൽ പാർട്ടി പിരിച്ചുവിടപ്പെട്ടതോടെ രാഷ്ട്രീയരംഗത്തുനിന്ന് വിടവാങ്ങി. കടുത്ത മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരുവശം തളർന്നു. 2016 ലെബ്രുവരി 11ന് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് അന്തരിച്ചു.

ഭാര്യ: സൈനബ. മക്കൾ: റോഷ്നി, റജീന, സജ്ന. മരുമക്കൾ: മുജീബ് റഹ്മാൻ, ജിൽഷാദ്, സ്വാലിഹ്

 

 

 

 

 

 

എ.എസ്. അജിത് കുമാർ

 

1991-95ല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ പഠനം. പാശ്ചാത്യസംഗീതവും അഭ്യസിച്ചിട്ടുണ്ട്. ഇരുപതു വര്‍ഷത്തിലേറെയായി കീബോര്‍ഡ്, ഗിറ്റാര്‍ എന്നിവ പഠിപ്പിച്ചുവരുന്നു. 1995ല്‍ അമേരിക്കയില്‍ നിന്നുള്ള സംഗീതജ്ഞന്‍ കാസ്റ്റൻ ഷ്രൂവറിനോപ്പം ഒരു അന്തര്‍ദേശീയ ആല്‍ബത്തിനുവേണ്ടി ആദ്യത്തെ റെക്കോര്‍ഡിംഗ് ചെയ്തുകൊണ്ട് സംഗീതസംവിധാനരംഗത്ത് വന്നു. 2007ല്‍ സെനഗല്‍-ഫ്രഞ്ച് മ്യൂസിക് നിർമാതാവായ കരിം മിസ്കിനുവേണ്ടി ഒരു അന്തര്‍ദേശീയ ആല്‍ബത്തിന് സംഗീതം റെയ്തു. ലീനാ മണിമേഖലയുടെ വൈറ്റ് വാന്‍ സ്റ്റോറീസ് (2013), കെ. ആര്‍. മനോജിന്റെ A Pestering Journey (2011), പി. അഭിജിത്തിന്റെ ട്രാന്‍സ് (2015), അവളിലേക്കുള്ള ദൂരം (2016), ഗോപാല്‍ മേനോന്റെ Then They Came for Me (2015), ഹാഷിര്‍ കെ മുഹമ്മദിന്റെ മെയ് 17 ബീമാപള്ളി-എ കൗണ്ടര്‍ സ്റ്റോറി (2013) തുടങ്ങിയ ഡോക്യുമെന്ററികള്‍ക്ക് പശ്ചാത്തലസംഗീതം നിര്‍വഹിച്ചു. ദർബോണി എന്ന ചലച്ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവും ചെയ്തുകൊണ്ട് ചലച്ചിത്ര സംഗീതമേഖലയില്‍ അരങ്ങേറ്റം കുറിച്ചു. 2012ല്‍ സംഗീതത്തിലെ ജാതിയെക്കുറിച്ചുള്ള 3D Stereo Caste എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു.

പച്ചക്കുതിര, മാതൃഭൂമി, മാധ്യമം തുടങ്ങിയ ആനുകാലികങ്ങളിലും ഉത്തരകാലം, അഴിമുഖം, kafila.org, Round Table India എന്നീ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേജസ്‌ ദിനപത്രത്തിലും അഴിമുഖം വെബ്‌ജേര്‍ണലിലും കോളമിസ്റ്റായിരുന്നു.