Biography

Author Picture

Michael Muhammad Knight

നോവലിസ്റ്റ്, പ്രബന്ധകാരൻ, പത്രപ്രവർത്തകൻ, ചലച്ചിത്രകാരൻ, ഗ്ര ന്ഥകാരൻ, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധൻ.
അമേരിക്കയിലെ ന്യൂയോർക്കിലെ ജെനീവയിൽ 1977ൽ ജനനം. 2008ൽ സ്കിഡ്സ്മോർ കോളേജിൽ നിന്ന് മതപഠനവിഭാഗത്തിൽ ബാച്ച്ലേർസ് നേടി. തുടർന്ന്, 2011ൽ ഹാർവാർഡ് ഡിവിനിറ്റി സ്ക്കൂളിൽ നിന്ന് ദൈവശാസ്ത്ര പഠനവിഭാഗത്തിൽ മാസ്റ്റേഴ്‌സും പൂർത്തിയാക്കി. ശേഷം, 2016ൽ യൂനിവേഴ്‌സിറ്റി ഓഫ് നോർത്ത് കരോലിന ചാപൻ ഹില്ലിൽ നിന്നും ഇസ്ലലാമിക് സ്റ്റഡീസ് വിഭാഗത്തിൽ പി.എച്ച്‌ഡി കരസ്ഥ മാക്കി. താത്വികവും ദാർശനികവും ആശയപരവും ആത്മീകവും വിപ്ലവ പരവുമായ ഒരുപാട് ചിന്തകൾക്ക് തുടക്കമിട്ട അദ്ദേഹത്തെ ഗാർഡിയൻ ഉപമിച്ചത് ഹണ്ടർ തോംസണോടാണ്. ലോക മുസ്‌ലിംകളിൽ വലിയ വായനാവൃന്ദത്തെ ഉണ്ടാക്കിയെടുത്ത നൈറ്റ് അമേരിക്കയിലെ എണ്ണം പറഞ്ഞ ചിന്തകരിൽ ഒരാളായി ഗണിക്കപ്പെടുന്നു.
അമേരിക്കയിലെ വെളുത്തവർഗക്കാരനായി പിറന്ന മൈക്കൽ മുഹമ്മദ് നൈറ്റ്, മാൽക്കം എക്‌സിന്റെ ഹിപ്ഹോപ് ഗാനങ്ങളിലൂടെ യാണ് ഇസ്ലാമിനെ പരിചയപ്പെടുന്നത്. മാൽക്കമിന്റെ തന്നെ അലക്സ് ഹാലിയെഴുതിയ ഓട്ടോബയോഗ്രഫി ഓഫ് മാൽക്കം എക്സ‌് (മാൽക്കം എക്സിന്റെ ആത്മകഥ) വായിക്കുന്നതിലൂടെയാണ് അദ്ദേഹം ഇസ്ലാമു മായി കൂടുതൽ അടുക്കുന്നതും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യു ന്നതും. പിന്നീടുള്ള നിരന്തരവായനയും ചിന്താസമ്പർക്കവും മുസ്‌ലിം ലോകത്തിലെ ഉന്നതശീർഷരായ ആളുകളെയും വിഭാഗങ്ങളെയും പരി ചയപ്പെടാനും അവർക്കൊപ്പമിരിക്കാനും അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അമേരിക്കയിൽ നിന്ന് തുടങ്ങിയ തന്റെ കോഴ്‌സ് പാകിസ്‌താനിലെ ഇസ്‌ലാമാബാദിലെ ഫൈസൽ പള്ളിയിലാണ് അവസാനം ചെന്നെത്തിയത്. പന്നീടങ്ങോട്ട്, നിരന്തരമായ എഴുത്തിലേക്കും അധ്യാപന ത്തിലേക്കും ആലോചനകളിലേക്കും അദ്ദേഹം തിരിയുകയായിരുന്നു. ഒരുപാട് യൂനിവേഴ്സിറ്റികളിൽ താൽക്കാലികസേവനം ചെയ്തിരുന്നെ ങ്കിലും, കെൻയൻ കോളജിലെ മതപഠനവിഭാഗത്തിൽ വിസിറ്റിങ് അസി. പ്രൊഫസറായാണ് അദ്ദേഹം തന്റെ അധ്യാപനവൃത്തിക്ക് തുടക്കമിട്ടത്. നിലവിലദ്ദേഹം യൂനിവേഴ്സ‌ിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലെ തത്വ ശാസ്ത്ര വിഭാഗത്തിൽ അസി.പ്രൊഫസറായി ജോലി ചെയ്തുവരുന്നു. നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും എഡിറ്റഡ് വോള്യംസ് ആർട്ടിക്ക്ൾ സും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.
പ്രസിദ്ധ കൃതികൾ:
The Taqwacores (2010), The Five Percenters, Tripping with Allah: Islam, Drugs, and Writing, Why I Am a Salafi, Magic In Islam, William S. Burroughs Vs. The Qur'an, Muhammad: Forty Introductions, Muhammad's Body: Baraka Networks and the Prophetic Assemblage, Metaphysical Africa: Truth and Blackness in the Ansaru Allah Community, Who Is Muhammad?, Sufi Deleuze: Secretions of Islamic Atheism, Journey to the End of Islam, Blue-eyed Devil, Why I Am a Five Percenter, Waterbaby (Novel)
2009, ആഗസ്റ്റ് രണ്ടിന് കാലിഫോർണിയയിലെ സദഫ് ഖാത്രിയെ അദ്ദേഹം വിവാഹംചെയ്തു.