ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദർശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടിൽ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക പരിവേഷത്തിൽ നിന്നും അംബേദ്കർ പുറത്തുകടക്കുകയും ദലിത് ബഹുജനങ്ങൾക്കുപുറമെ, മുസ്ലിം-സിഖ്-ക്രൈസ്തവ ന്യൂനപക്ഷങ്ങളും സ്ത്രീ ക്വയർ പ്രസ്ഥാനങ്ങളും അംബേദ്കറുടെ ആശയങ്ങൾ ധാരാളമായി വായിക്കുകയും ഉറക്കെപ്പറയുകയും ചെയ്യുന്നു. ഇടതുപക്ഷ-ലിബറൽ ആഖ്യാനങ്ങൾക്കും പഴയതിനേക്കാൾ പ്രിയങ്കരനാണ് അദ്ദേഹമിന്ന്. മറുവശത്ത് അംബേദ്കറെ ഹിന്ദു പരിഷ്കരണവാദിയായി സ്വാംശീകരിക്കാനും പുനരവതരിപ്പിക്കാനും സംഘപരിവാർ അത്യധ്വാനം ചെയ്യുകയുമാണ്.
ഗെയ്ൽ ഓംവെത്ത് രചിച്ച ജീവചരിത്രം അംബേദ്കർ എന്ന ഒറ്റയാന്റെ ജീവിതവും സമരവും ദർശനവും പ്രചോദനാത്മകമായി വരച്ചുകാട്ടുന്നു.
Reviews
There are no reviews yet.