ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്‍റെ കണ്ണു കൊണ്ട് കണ്ട ഒരു കൃതി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാര്‍ത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ.
Dimensions | 21.5 × 14 × 1 cm |
---|---|
Published Year | 2019 |
ISBN | 9789380081823 |
Edition | 3rd |
No of Pages | 200 |
Binding | Paperback |
Weight | 230 gm |
Translator | Dr. Auswaf Ahsan |
Author |
Michael Wolfe |
Reviews
There are no reviews yet.