Look Inside

Introducing Scholars-II: Navid Kermani

250.00

ജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച അദ്ദേഹം, ‘പീഡാനുഭവമെന്ന’ ചിന്താധാരയെ ആധ്യാത്മികതയുടെ അടരുകളിലൂടെ അടയാളപ്പെടുത്താനും ശ്രമിച്ചു.

സാഹിതീയവും അക്കാദമികവുമായ സേവനങ്ങൾക്ക് ലഭിക്കുന്ന ജർമൻ പുരസ്കാരമായ ‘ജർമൻ ബുക്ക് ട്രേഡ്സ് പീസ് പ്രൈസ്’ അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

സൂഫിസം, കഷ്ടത, ദൈവനീതി, ഖുർആൻ, സൌന്ദര്യാത്മകത എന്നിങ്ങനെയുള്ള ആശയങ്ങളെ ആഴത്തിലറിയാൻ വായിച്ചിരിക്കേണ്ട കൃതി.