ഇതുവരെ നടത്തിപ്പോന്ന തെയ്യം ആഖ്യാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അവതരണമാണ് പ്രൊഫ. ദിനേശൻ വടക്കിനിയിലിന്റേത്. കേവലമായ ആവിഷ്കാരമെന്നതിനപ്പുറം, സാമൂഹ്യയാഥാർഥ്യങ്ങളുടെ പ്രതീതിമാത്ര ആവിഷ്കാരങ്ങളെന്ന നിലയിലാണ് പ്രൊഫ. ദിനേശൻ അവതരിപ്പിക്കുന്നത്. ഈ പ്രതീതിമാത്ര ആവിഷ്കാരങ്ങൾക്ക് സമൂഹത്തിലുള്ള പ്രഭാവവും ചർച്ചക്ക് വിധേയമാക്കുന്നു. ഇത്തരത്തിലുള്ള കൃതി കേരളത്തിന്റെ സമൂഹപഠനങ്ങൾക്ക് മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല.
പ്രൊഫ. കെ. എൻ ഗണേഷ്
തെയ്യമടക്കമുള്ള എല്ലാ സാംസ്കാരികവിശേഷങ്ങളും സ്ഥിരരാശിയിലല്ല, ചരരാശിയിലാണു വർത്തിക്കുന്നതെന്നു ബോധ്യപ്പെടുത്തുന്ന പുസ്തകമാണിത്. സാംസ്കാരിക പ്രകടനങ്ങൾ കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അവയെ വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ നാം മനസിലാക്കുന്നുവെന്നു മാത്രം. തെയ്യത്തെ കലയുടെയോ അനുഷ്ഠാനത്തിന്റെയോ കള്ളിയിൽപ്പെടുത്തി എക്കാലത്തേക്കുമായി നിജപ്പെടുത്താനാവില്ല എന്ന തിരിച്ചറിവ് പ്രധാനമാകുന്നു.
ഭവം (being) എന്നത് അനുഭവത്തിലൂടെ ഉരുത്തിരിയുന്നതാണെന്ന അക്കാദമികവിവേകം ഇവിടെയുണ്ട്. റിയലിനോടൊപ്പം റീലുകളിലുമൊക്കെയായി തെയ്യം തുടരുകയാണ്. ആ തുടർച്ചയിലേക്കും പടർച്ചയിലേക്കും വിരൽ ചൂണ്ടുന്ന ലേഖനങ്ങൾ.
അജു കെ. നാരായണൻ






Reviews
There are no reviews yet.