NP Chekkutty

Biography

NP Chekkutty

NP Chekkutty

കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് എൻ പി ചെക്കുട്ടി. തേജസ് ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. പുതുശ്ശേരി പാറോൻ രാരുക്കുട്ടിയുടെയും തിരുമാലയുടെയും മകനായി 1958 ജൂൺ 10ന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വെണ്ണക്കോടിൽ ജനിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ: അമൃത,പ്രഫുൽ. എം.എൽ.പി.എസ് വെണ്ണക്കോട്, ഗവ. ഹൈസ്‌കൂൾ കൊടുവള്ളി, മലബാർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി.