തൊഴിലാളികളും സാധാരണക്കാരുമായ മനുഷ്യർ കൺമുന്നിലനുഭവിച്ച ചൂഷണങ്ങൾക്കും യാതന് കൾക്കുമെതിരെ തന്റെ ബോധ്യങ്ങളിൽ പതറാതെ ഉറച്ചുനിന്നുപോരാടിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതകഥയാണിത്. ഔപചാരിക വിദ്യഭ്യാസമൊന്നുമില്ലാതെ അമീർ അലി എന്ന ബാവ അന്നത്തെ പ്രബലമായ നക്സലൈറ്റ് സംഘടനകളിലൊന്നിന്റെ കേന്ദ കമ്മിറ്റിയോളമെത്തുന്നു. സംഭവബഹുലവും സാഹസികവുമായ ഈ യാത്രയിൽ, ഒളിവിൽ താമസിക്കുന്ന് ഗ്രാമങ്ങളിലും ജയിലിലും വഴി കളിലുമായി ബാവാക്ക് കണ്ടുമുട്ടുന്ന മനുഷ്യരുടെ നിർമലമായ സ്നേഹവും സഹായമനസ്കതയും ഹൃദയസ്പർശിയാണ്. സാമൂഹിക രാഷ്ട്രീയ മാറ്റ ത്തിനുവേണ്ടിയുള്ള സമരോത്സുകയത്നത്തിൽ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളോടും നക്സൽ പ്രസ്ഥാനത്തിലെത്തന്നെ ഉൾപ്പിരിവുകളോടും ബാവാക്കക്കുള്ള ശക്തമായ വിയോജിപ്പുകളും നിരീക്ഷണങ്ങളും ഇതിൽ വായിക്കാവുന്നതാണ്.
You are previewing: Marx Mavo Malabar: Ormakkurippukal

Marx Mavo Malabar: Ormakkurippukal
Dimensions | 21 × 14 × 1.5 cm |
---|---|
Published Year | 2020 |
ISBN | 9789380081830 |
Edition | 1st |
No of Pages | 305 |
Binding | Paperback |
Weight | 350 gm |
Author |
Ameer Ali (Bavakka) |


Related Books
-
Liberal Gandhiyum Fanatic Mappilayum: Matham Vargam Malabar Samaram
₹1,200.00Original price was: ₹1,200.00.₹750.00Current price is: ₹750.00. -
-
Homage to the Departed₹460.00
-
-
Pracheena Malabar₹120.00
Dimensions | 21 × 14 × 1.5 cm |
---|---|
Published Year | 2020 |
ISBN | 9789380081830 |
Edition | 1st |
No of Pages | 305 |
Binding | Paperback |
Weight | 350 gm |
Author |
Ameer Ali (Bavakka) |

Ameer Ali (Bavakka)
അമീർ അലി (ബാവാക്ക)
1949-2016 കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ മൂന്നു പതിറ്റാണ്ട് സജീവമായിരുന്നു ബാവ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമീർ അലി. 1947 ഒക്ടോബർ 27ന് കണ്ണൂർ അഴീക്കോട് മേഖലയിലെ പൂതപ്പാറയിൽ കടവത്ത് പീടികയിൽ മുഹമ്മദിന്റെയും റാബിയയുടെയും ആറാമത്തെ കുട്ടിയായി ജനനം. മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ വിവിധ ജോലികൾ ചെയ്തു. 1960കളുടെ അവസാനം നാട്ടിൽ മടങ്ങിയെത്തി നക്സലൈറ്റ് പ്രസ്ഥാനത്തൊപ്പം ചേർന്നു. വിവിധ കേസുകളിൽ പ്രതിയാക്കപ്പെട്ടു. ഒളിവിൽ പ്രവർത്തനം തുടർന്നു. അടിയന്തിരാവസ്ഥഘട്ടത്തിൽ സിപിഐ(എംഎൽ) സംസ്ഥാനസമിതി അംഗം. അടിയന്തിരാവസ്ഥയിൽ മർദനത്തിനിരയായി ജയിലിലടക്കപ്പെട്ടു. ജയിൽ മോചിതനായ ഉടനെ കെ. വേണു നേതൃത്വം നൽകിയ സിആർസി, സിപിഐ(എംഎൽ) എന്ന സംഘടനയിൽ സജീവമായി. പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. സ്വദേശമായ കണ്ണൂരിലെ വളപട്ടണം വിട്ട് രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി മലപ്പുറത്ത് താമസമാക്കി. മഞ്ചേരിയിലെ മുണ്ടപ്പാടത്ത് നടന്ന ജനകീയവിചാരണയടക്കം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.1991ൽ പാർട്ടി പിരിച്ചുവിടപ്പെട്ടതോടെ രാഷ്ട്രീയരംഗത്തുനിന്ന് വിടവാങ്ങി. കടുത്ത മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരുവശം തളർന്നു. 2016 ലെബ്രുവരി 11ന് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് അന്തരിച്ചു.
ഭാര്യ: സൈനബ. മക്കൾ: റോഷ്നി, റജീന, സജ്ന. മരുമക്കൾ: മുജീബ് റഹ്മാൻ, ജിൽഷാദ്, സ്വാലിഹ്
Reviews
There are no reviews yet.