Generalinte Makan: Oru Israeliyude Palestine Yathrakal book cover

Generalinte Makan: Oru Israeliyude Palestine Yathrakal

Default Title
Rs. 430.00
Skip to product information
Generalinte Makan: Oru Israeliyude Palestine Yathrakal book cover

Generalinte Makan: Oru Israeliyude Palestine Yathrakal

Miko Peled

Rs. 430.00
SKU: 9789391600518
Categories: Middle Eastern Studies

ഇസ്രയേലി രാഷ്ട്രസംസ്ഥാപനത്തിൽ അനൽപമായ പങ്കു വഹിച്ച സയണിസ്റ്റ് നേതാവിന്റെ പൗത്രനും, ഈജിപ്‌തിനെതിരായ ഇസ്രയേൽ യുദ്ധത്തെ നയിച്ച സൈനിക ജനറലിന്റെ മകനുമാണ് മീക്കോ പെലെഡ്. ഇസ്രയേലി സേനയുടെ ഫലസ്തീനോടുള്ള അതിക്രമങ്ങൾ ജനറലായ തന്റെ പിതാവിന്റെ രാഷ്ട്രീയ വീക്ഷണങ്ങളിൽ തന്നെ മാറ്റമുണ്ടാക്കുന്നതും അദ്ദേഹം ഒരു സജീവ സമാധാന പ്രവർത്തകനായി മാറുന്നതും പെലെഡ് ചെറുപ്പത്തിലേ കാണുന്നു. മീക്കോ, ഇസ്രയേലി സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും പരിക്കേൽക്കുകയും ചെയ്‌ത ആൾ കൂടിയാണ്. അമേരിക്കയിലെ സുഖകരമായ ജീവിതത്തിൽ നിന്നു മാറി അദ്ദേഹം ഫലസ്‌തീനികൾക്കിടയിലേക്ക് അപായകരമായ അന്വേഷണയാത്രകൾ നടത്തുന്നു. അറബികൾക്കും ഇസ്രയേലികൾക്കും ഒരുമിച്ചിരിക്കാനും തങ്ങളുടെ പൊതുപൈതൃകങ്ങളെക്കുറിച്ചും പൊതുനഷ്‌ടങ്ങളെപ്പറ്റിയും സംസാരിക്കാനും, ജീവകാരുണ്യ സഹായങ്ങളിലും വിഭവ പങ്കുവെപ്പിലും പരസ്‌പരം സഹകരിക്കാനും കഴിയുമെന്ന് അത്ഭുതപ്പെടുത്തുന്ന നിരവധി സുഹൃത്തുക്കളോടൊപ്പം പെലെഡ് അനുഭവിച്ചറിയുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ നിർദയമായ അനിശ്ചിതത്വങ്ങൾക്കു മീതെ മനുഷ്യത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശ പകരുന്ന പുസ്തകം.

You may also like