Karikkottakkari: Puthiya Akasavum Puthiya Bhumiyum Thedi Dalit Christhavarude Malabar Kudiyettam book cover

Karikkottakkari: Puthiya Akasavum Puthiya Bhumiyum Thedi Dalit Christhavarude Malabar Kudiyettam

Default Title
Rs. 460.00
Skip to product information
Karikkottakkari: Puthiya Akasavum Puthiya Bhumiyum Thedi Dalit Christhavarude Malabar Kudiyettam book cover

Karikkottakkari: Puthiya Akasavum Puthiya Bhumiyum Thedi Dalit Christhavarude Malabar Kudiyettam

P. Sanal Mohan, Peter Mathew

Rs. 460.00
SKU: 9789391600860
Categories: Biography/Memoir, Caste Studies, Colonial Studies, Cultural Studies, History, Politics

കരിക്കോട്ടക്കരി-കൊട്ടുകപ്പാറ മേഖലയിൽ കുടിയേറ്റക്കാരായ പുലയക്രിസ്താനികൾ നേരിട്ട ജാതീയ പീഡനങ്ങളുടെയും ജീവിത പങ്കപ്പാടുകളുടെയും തെളിവുള്ള ഈ സ്മരണകൾ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ചരിത്ര വീണ്ടെടുപ്പുകൾ കൂടിയാണ്. ഡോ. വി.ജെ വർഗ്ഗീസ് (യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്)

മേലാള ചരിത്ര ആഖ്യാനങ്ങളോടുള്ള കലഹം മാത്രമല്ലിത്, മറിച്ചു ജാതിമർദ്ദനത്തിൽ ചവിട്ടിയരക്കപ്പെട്ട ഒരുകൂട്ടം മനുഷ്യർ സാമുഹ്യ യാഥാർഥ്യങ്ങളോട് മല്ലിട്ടു സ്വന്തം ജീവിതം കെട്ടിപ്പെടുത്തിയതിന്റെ ബദൽ ചരിത്രം കൂടിയാണിത്. ഫാ. ഡോ. വൈ.ടി. വിനയരാജ് (ഡയറക്ടർ, സി.ഐ.എസ്.ആർ.എസ്., ബെംഗളൂരു)

ചരിത്രത്തെക്കുറിച്ചും ആത്മകഥയെക്കുറിച്ചുമുള്ള ആലോചനയെത്തന്നെ ഇതിലെ ആഖ്യാനം മാറ്റിപ്പണിയുന്നു. വായന അനിവാര്യമാക്കുന്ന ഇതിന്റെയുള്ളടക്കം എനിക്കൊരുപാട് തുറവികൾ സമ്മാനിച്ചു. ചരിത്രമരചനാ പഠനരംഗത്തേക്കുള്ള മൗലികമായ ഇടപെടലാണ് ഈ പുസ്തകം. കേരളചരിത്രത്തെക്കറിച്ചും ചരിത്രമെഴുത്തിനെക്കുറിച്ചുമുള്ള നമ്മുടെ മനസ്സിലാക്കലിനെ ഇത് തിരുത്തുന്നു. ഡോ. ജി. അരുണിമ (ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി, ന്യൂഡൽഹി)

മലബാറിലേക്ക് നല്ല നാളെയെ സ്വപ്നം കണ്ട് കുടിയേറിയ പുലയ ക്രിസ്ത്യാനികളുടെ മണ്ണിനോടുള്ള മല്ലിടലും, സുറിയാനികളുടെ അവഹേളനങ്ങളോടുള്ള ചെറുക്കലും മാംസവും മജ്ജയുമൊത്ത് രൂപംകൊള്ളുന്ന ഓർമകളാണ് അവരെല്ലാവരും പങ്കുവെക്കുന്നത്. ഫാ. ഡോ. ജോസ് മാളിയേക്കൽ

You may also like