കഴിഞ്ഞ ഇരുപതിലേറെ വർഷമായി ഫലസ്‌തീനെക്കുറിച്ചും അറബ് മേഖലയെക്കുറിച്ചും സൂക്ഷ്‌മമായ രാഷ്ട്രീയ വിശകലനങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ അറബ് പത്രപ്രവർത്തകൻ റംസി ബാറൂദിന്റെ ഹൃദയസ്‌പർശിയായ ആത്മകഥ. സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെടുകയും അഭയാർഥികളാക്കപ്പെടുകയും ചെയ്യുക എന്ന ഫലസ്തീനി സാമാന്യഅനുഭവം തീക്ഷ്‌ണമായി നിറയുന്ന ഒരു കുടുംബചരിത്രം. ഫലസ്‌തീൻ എന്ന തിരസ്കൃത ദേശത്തിന്റെയും അതിലെ അനാഥരാക്കപ്പെട്ട ജനപദങ്ങളുടെയും വാചാലമായ ആഖ്യാനം. ദാരിദ്ര്യം, തകർച്ച, വിപ്ലവകാരികളായ യുവതീയുവാക്കൾ, അസാധാരണ മാതാപിതാക്കൾ, സങ്കീർണ്ണ ബന്ധങ്ങൾ, പ്രണയം, നർമ്മം എന്നിങ്ങനെ ഗാസയെ സമ്പന്നമാക്കുന്നതു മുഴുവനും ഈ താളുകളിലുണ്ട്. നീതിക്കും മനുഷ്യത്വത്തിനും പ്രത്യാശയ്ക്കും വേണ്ടിയുള്ള ആറുപതിറ്റാണ്ടുകളായി നീളുന്ന ഒരു ജനതയുടെ പോരാട്ടത്തിന്റെ ആഖ്യാനപരമ്പരകളിലേക്ക് ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കൽ.
There are no reviews yet.