Israel Athmavanchanakalude Puravritham book cover

Israel Athmavanchanakalude Puravritham

Default Title
Rs. 350.00
Skip to product information
Israel Athmavanchanakalude Puravritham book cover

Israel Athmavanchanakalude Puravritham

Susan Nathan

Rs. 350.00
SKU: 9789391600808
Categories: Middle Eastern Studies

സൂസൻ നഥാൻ

ജൂതൻ നൂറ്റാണ്ടുകളിലൂടെ കടന്നുപോയ യാതനകളത്രയും അവരെ പീഡിപ്പിച്ച ചരിത്രസന്ദർഭത്തിന് കാഴ്‌ചക്കാരനായിപ്പോലും സന്നിഹിതരല്ലാതിരുന്ന ഒരു ജനതയുടെ മേൽ കെട്ടിയമർത്തുകയും ദുസ്സാമർഥ്യത്തിന്റെ ശതസഹസ്രം മുനകൾ വെച്ച് അവരെ വ്യവസ്ഥാപിതമായി വാസ്‌തുഹരിക്കുകയും ചെയ്യുന്നത് സൂസൻ നഥാൻ നേർക്ക് നേർ കണ്ടു. ഒടുവിൽ ഇനിയും സഹിക്കാൻ കഴിയില്ല എന്ന് വന്നപ്പോഴാണ് അവർ പേനയെടുത്തത്. Other Side of Israel എന്ന ഗ്രന്ഥം സൂസന്റെ അനുഭവക്കുറിപ്പുകളാണ്. വഞ്ചിക്കപ്പെട്ട ഒരു വാഗ്ദത്വത്തിന്റെ നേരെഴുത്തുകളാണത്. ദക്ഷിണാഫ്രിക്കക്ക് ശേഷം 'അപ്പാർത്തീഡ്' ദേശീയ നയമാക്കി നിലനിർത്തുന്ന ഒരേയൊരു രാജ്യമാണ് ഇസ്രയേൽ. ലോകം കാണുകയും ചിന്തിക്കുകയും ചെയ്യാത്ത ഒരു ഇസ്രയേൽ നിലനിൽക്കുന്നു എന്നതിലേക്കാണ് ഈ പുസ്തകം ശ്രദ്ധ ക്ഷണിക്കുന്നത്. ഇത് നാമൊരിക്കലും വായിച്ചറിഞ്ഞിട്ടില്ലാത്ത 'ആധുനിക' ഇസ്രയേലിൻ്റെ ആഭ്യന്തര യാഥാർഥ്യമാണ്. ഇസ്രയേലി ഹിംസയുടെ ദൈനംദിന ബീഭത്സതയെക്കുറിച്ചല്ല സൂസൻ നഥാൻ എഴുതുന്നത്. മറിച്ച്, ചോര കിനിയാതെ കുടിലനായ ഷൈലോക് മുറിച്ചെടുക്കുന്ന ഫലസ്‌തീന്റെ നെഞ്ചിലെ ഒരു തുണ്ട് മാംസത്തെക്കുറിച്ചാണ്.

You may also like