Njan Salafi book cover

Njan Salafi

Default Title
Rs. 550.00
Skip to product information
Njan Salafi book cover

Njan Salafi

Michael Muhammad Knight

Rs. 550.00
SKU: 9789391600631
Categories: Islamic Studies, Philosophy, Theology

മാൽക്കമിലൂടെ ഇസ്‌ലാമിലേക്ക് നടന്ന മൈക്കൽ മുഹമ്മദ് നൈറ്റ് കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിവിധയിനം ഇസ്‌ലാമുകൾ ഉൾപിരിവുകളോടെ ഇവിടെ ഉരുത്തിരിയുന്നു. ആത്മകഥാസ്വഭാവമുള്ള അദ്ദേഹത്തിന്റെ ഈ പുസ്തകം ഇസ്‌ലാമിക ഗ്രന്ഥങ്ങളിലേക്കും മുസ്‌ലിം സമുദായങ്ങളിലേക്കുമുള്ള അന്വേഷണാത്മകമായ ഒരു സഞ്ചാരമാണ്.

ആഴമുള്ള ചോദ്യങ്ങളിലൂടെയും ദാർശനികമായ സംഭാഷണങ്ങളിലൂടെയും അദ്ദേഹം സംവദിക്കുന്നു. നേരിടലിലേക്കോ ഖണ്ഡനത്തിലേക്കോ വഴിതിരിയാതെ ഗവേഷണാത്മക സത്യസന്ധതയെ തന്റെ വഴിയിൽ അദ്ദേഹം കൂട്ടു പിടിക്കുന്നു. ഇസ്ലാമിന്റെ ദാർശനികവും ആത്മീകവും കാലികവുമായ ഉള്ളുണർവുകളെ ഈ ഗ്രന്ഥം എടുത്തുകാണിക്കുന്നു.

ഇസ്ലാമികതത്വചിന്ത, ഇസ്‌ലാമിക് മിസ്റ്റിസിസം, മുസ്ലിം എഴുത്തുകൾ, ഇസ്‌ലാമിലെ വിഭാഗീയതകൾ എന്നിവയിൽ താൽപര്യമുള്ളവർ വായിച്ചിരിക്കേണ്ട കൃതി.

You may also like