പ്രാചീന മലബാർ പ്രകാശനം ചെയ്യുന്നതിലൂടെ മഹാനായ ഉറുദു ചരിത്രകാരന് ആദരാഞ്ജലി അർപ്പിക്കുകയും അറബി-കേരള ബന്ധങ്ങളുടെ സുവർണ കാലഘട്ടത്തെപ്പറ്റി നമ്മെ ഓർമിപ്പിക്കുകയുമാണ് പ്രസാധകർ. ഇന്ന് ലഭ്യമായ യൂറോപ്യന്മാരുടെയും നാട്ടുകാരുടെയും അനേകം പഠനങ്ങൾ ചേർത്തുവെച്ച കേരളചരിത്രത്തിൻ്റെ ഉൾക്കാഴ്ചകളിലേക്ക് പ്രവേശനം സാധിക്കുവാൻ ഈ ചെറിയ ഗ്രന്ഥം പുതിയ തലമുറയ്ക്ക് പ്രചോദനം കൊടുക്കുമെന്ന് ഞാൻ ആശിക്കുന്നു.
പ്രൊഫ. എം.ജി.എസ്. നാരായണൻ (2010)
കേരളത്തിന് അസൂയാവഹമായ ഒരു പാരമ്പര്യവും ചരിത്രവുമാണുള്ളതെന്ന വസ്തുത കൂടുതൽ വ്യക്തമായി വരികയാണ്. ഹൈദരാബാദിലെ ഒരു പ്രസിദ്ധ ചരിത്രഗവേഷകനായ ഡോ. ശംസുല്ലാ ഖാദിരി പല അമൂല്യരേഖകൾ പരിശോധിച്ച് 1930-ൽ മലബാർ എന്ന പേരിൽ ഉർദുവിൽ ഒരു ചരിത്ര ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇത്രയും കാലം മറഞ്ഞുകിടന്നിരു ന്ന പല വസ്തുതകളും അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രൊഫ. കെ.വി. അബ്ദുറഹിമാൻ (1954)
There are no reviews yet.